വ്യാപകമായി കൃഷി നശിപ്പിച്ചു; പട്ടാമ്പിയിൽ 19 കാട്ടുപന്നികളെ വെടിവച്ച് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 08:30 PM  |  

Last Updated: 27th August 2022 08:30 PM  |   A+A-   |  

pig

ടെലിവിഷൻ ദൃശ്യം

 

പാലക്കാട്: പട്ടാമ്പിയിൽ വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. 19 കാട്ടുപന്നികളെയാണ് വെടിവച്ച് കൊന്നത്. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. 

കൊടല്ലൂർ പ്രദേശത്താണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയത്. ഇതേക്കുറിച്ച് കര്‍ഷകര്‍ പരാതിയുമായി അധികൃതരെ സമീപിച്ചതോടെയാണ് നിലവിലെ ചട്ടപ്രകാരം കാട്ടുപന്നികളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. 

ഇതിനായി മുൻസിപ്പാലിറ്റി അധികൃതര്‍ വനം വകുപ്പിൻ്റെ സഹായം തേടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്തി മറവു ചെയ്തു. 

ഈ വാർത്ത കൂടി വായിക്കൂ 

ആനക്കൊമ്പ് കൈവശം വച്ച കേസ്: സർക്കാർ ഹർജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ