ആനക്കൊമ്പ് കൈവശം വച്ച കേസ്: സർക്കാർ ഹർജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയിൽ  

തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നാണ് മോഹന്‍ലാൽ ഹര്‍ജിയിൽ പറയുന്നത്
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെതിരെ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. വസ്തുതകളും നിയമ വശവും കോടതി പരിശോധിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 

2012ലാണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് 4 ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് പിടികൂടിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com