ബിവറേജസ് കോർപ്പറേഷനിൽ മദ്യവിതരണത്തിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന് തുടക്കമായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 08:15 AM  |  

Last Updated: 27th August 2022 08:15 AM  |   A+A-   |  

liquor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിലെ മദ്യവിതരണത്തിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന് തുടക്കമായി. ബിവറേജസ് കോർപ്പറേഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ യോഗേഷ് ഗുപ്ത അധ്യക്ഷത വഹിച്ചു.

ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാലകൾ, ബാറുകൾ, മറ്റു മദ്യവിൽപ്പന ലെസൻസികൾ എന്നിവയ്ക്ക് മദ്യം ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നതിനുള്ള ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനത്തിനാണ് തുടക്കം കുറിച്ചത്.  ഓൺലൈൻ ഇൻഡന്റിംഗ് സംവിധാനം നടപ്പിലാക്കുക വഴി മദ്യവിൽപ്പന ലൈസൻസികൾക്ക് ആവശ്യമായ മദ്യം  ഓർഡർ ചെയ്യാൻ ഉദ്ദേശിക്കുന്ന വെയർഹൗസിൽ ഏതു വിഭാഗത്തിൽപ്പെട്ട മദ്യവും ഓൺലൈൻ മുഖേന ഓർഡർ നൽകാൻ കഴിയും. 

ഇതു മൂലം അനാവശ്യമായ ബാഹ്യ ഇടപെടലുകളും സമയനഷ്ടവും ഒഴിവാക്കാം. ഓൺലൈൻ ഇൻഡന്റിംഗിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഷോപ്പുകൾക്കും മറ്റു മദ്യവിൽപ്പന ലൈസൻസികൾക്കും വ്യത്യസ്ത സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഇതു പ്രകാരം കോർപ്പറേഷന്റെ ചില്ലറവിൽപ്പനശാലകൾക്ക് രാവിലെ 9.30 മുതൽ 11.45 വരെയും മറ്റു ലൈസൻസികൾക്ക് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 3 മണി വരെയും ഓർഡർ നൽകാവുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പണം വാങ്ങി 27 കാരിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കി; ഭര്‍ത്താവ് അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ