വിളിച്ചാല്‍ വിളിപ്പുറത്ത് മദ്യം റെഡി!; അനധികൃത വില്‍പ്പന, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2022 06:01 PM  |  

Last Updated: 27th August 2022 06:01 PM  |   A+A-   |  

prasad

അറസ്റ്റിലായ പ്രസാദ്‌

 

തൃശ്ശൂര്‍: അനധികൃത മദ്യവില്‍പ്പന നടത്തിവന്നയാള്‍ അറസ്റ്റില്‍. ചേരക്കര ചീപ്പാറ തെക്കേടത്ത് പ്രസാദാണ് (41) പിടിയിലായത്. വിളിച്ചു പറഞ്ഞാല്‍  വീട്ടിലെത്തിക്കുന്ന രീതിയിലാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്. ആവശ്യക്കാര്‍ക്ക് സ്‌കൂട്ടറില്‍ മദ്യം എത്തിച്ച് നല്‍കുകയാണ് പതിവ്. 

രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യവില്‍പ്പനയ്ക്ക് ഉപയോഗിച്ച സ്‌കൂട്ടര്‍, ആറ് ലിറ്റര്‍ മദ്യം, 5000 രൂപ എന്നിവയും പ്രതിയില്‍ നിന്നു പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ  'ലാവ്‌ലിന്‍ കേസ് ആണോ പ്രശ്നം, അതോ സ്വർണക്കടത്തോ?'- അമിത് ഷായെ ക്ഷണിച്ചതിനെതിരെ വിഡി സതീശൻ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ