മുഖംമൂടി ധരിച്ചെത്തി; കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2022 10:13 PM  |  

Last Updated: 28th August 2022 10:13 PM  |   A+A-   |  

kidnap

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: വടശ്ശേരിക്കര അത്തിക്കയം കണ്ണമ്പള്ളിയില്‍ കുട്ടികളെ മുഖംമൂടിധാരികള്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി എത്തിയ മുഖംമൂടിധാരികള്‍ കത്തികാട്ടി കുട്ടികളെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.

അലറിവിളിച്ച് കുട്ടികള്‍ സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതോടെ മുഖംമൂടിധാരികള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.

വീട്ടുകാര്‍ പത്തും നാലും വയസ്സുള്ള കുട്ടികളെ വീട്ടിലാക്കിയ ശേഷം പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുനാട് പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.

കറുത്ത വസ്ത്രമണിഞ്ഞെത്തിയ ആക്രമികള്‍ മുഖംമൂടിയും കൈയുറയും ധരിക്കുകയും കൈയില്‍ കത്തി കരുതിയിരുന്നതായും കുട്ടികള്‍ പറഞ്ഞു. സംഭവം പുറത്തായതോടെ ജനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ ലഹരി ശേഖരവുമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം അതിഥി തൊഴിലാളികളുടെ ബസ് യാത്ര; പിടിച്ചത് ഏഴുകിലോ കഞ്ചാവ്, ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ കേസ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ