335 കുടുംബങ്ങൾക്ക് 5,500 രൂപ വീതം വീട്ടുവാടക; പുതിയ ഫ്ലാറ്റ് നിർമ്മിക്കും; വിഴിഞ്ഞത്ത് പുനരധിവാസ പാക്കേജ് വേഗത്തിൽ നടപ്പാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2022 08:31 PM  |  

Last Updated: 31st August 2022 08:31 PM  |   A+A-   |  

vizhinjam

ഫയല്‍ ചിത്രം


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം തീര്‍ക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍. പദ്ധതിക്ക് വേണ്ടി വീട് നഷ്ടപ്പെടുന്ന 335 കുടുംബങ്ങള്‍ക്ക് 5,500 രൂപ പ്രതിമാസം വാടക നല്‍കാന്‍ തീരുമാനമായി. മുട്ടത്തറയില്‍ കണ്ടെത്തിയ സ്ഥലത്ത് ഫ്‌ലാറ്റ് നിര്‍മിക്കും. ഇതിനായി നിര്‍മ്മാതാക്കളുടെ ടെന്‍ഡര്‍ വിളിക്കും. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കും. പുനരധിവാസ പാക്കേജ് വേഗത്തില്‍ നടപ്പാക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

വീട്ടുവാടക നല്‍കാമെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സമരസമിതി പറഞ്ഞു. എന്നാല്‍, മന്ത്രിസഭാ തീരുമാനങ്ങളില്‍ പാളിച്ചയുണ്ടെന്നും സമരസമിതി കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞത്ത് നേരത്തെ നിര്‍മ്മിച്ച ഫ്‌ലാറ്റുകളില്‍ തന്നെ അടിസ്ഥാന സൗകര്യങ്ങളില്ല. മൂന്നു സെന്റ് സ്ഥലവും അതില്‍ വീട് നിര്‍മ്മിച്ചു നല്‍കുകയും വേണം. വീട്ടു വാടയ്ക്കുള്ള അഡ്വാന്‍സ് തുകയില്‍ തീരുമാനം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ ജോജു ജോര്‍ജിന് എതിരായ ആക്രമണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ