ജോജു ജോര്‍ജിന് എതിരായ ആക്രമണം; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2022 07:52 PM  |  

Last Updated: 31st August 2022 07:52 PM  |   A+A-   |  

joju george

കോൺ​ഗ്രസ് ഉപരോധത്തിനെതിരെ ജോജു പ്രതിഷേധിക്കുന്നു/ എഎൻഐ ചിത്രം

 

കൊച്ചി: ദേശീയപാതയില്‍ കോണ്‍ഗ്രസ് നടത്തിയ സമരം അക്രമാസക്തമായതിന് എതിരായി നടന്‍ ജോജു ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

ദേഹോപദ്രവം ഏല്‍പ്പിച്ചതും അസഭ്യ വര്‍ഷം നടത്തിയതും അടക്കമുള്ള കേസുകള്‍ റദ്ദാക്കി. കേസ് റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് ജോജു സത്യവാങ്മൂലം നല്‍കിയിരുന്നു. പരാതി പിന്‍വലിച്ചാലും പൊതുജനത്തിന് എതിരായ കുറ്റം റദ്ദാക്കാനാവില്ലെനന് കോടതി ചൂണ്ടിക്കാട്ടി ജോജു

2021 നവംബര്‍ ഒന്നിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധ സമരമാണ് വൈറ്റില മേല്‍പ്പാലത്തിന് സമീപം അക്രമത്തില്‍ കലാശിച്ചത്. സമരത്തിന് എതിരെ പ്രതികരിച്ച ജോജുവിനെ ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മേയര്‍ ടോണി ചമ്മണിയടക്കം പ്രതികളായ എട്ട് കോണ്‍ഗ്രസ് നേതാക്കളാണ് കോടതിയെ സമീപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ പൊലീസ് വേഷത്തിനോട് അമിത താത്പര്യം:എസ്‌ഐ ചമഞ്ഞ് വാഹന പരിശോധന; ഉപദേശം, അറസ്റ്റ്