പൊലീസ് വേഷത്തിനോട് അമിത താത്പര്യം:എസ്‌ഐ ചമഞ്ഞ് വാഹന പരിശോധന; ഉപദേശം, അറസ്റ്റ്

നിലവില്‍ പരിയാരം സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടറില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്
അറസ്റ്റിലായ ജഗദീഷ്
അറസ്റ്റിലായ ജഗദീഷ്


കണ്ണൂര്‍: പരിയാരം ഇന്‍സ്‌പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാഹന പരിശോധന നടത്തിവന്ന യുവാവ് അറസ്റ്റില്‍. കടന്നപ്പള്ളി ചന്തപ്പുരയിലെ കെ ജഗദീഷിനെയാണ് (40) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തിലധികമായി ഇയാള്‍ പൊലീസ് വേഷത്തില്‍ റോഡില്‍ വാഹനപരിശോധന ഉള്‍പ്പെടെ നടത്തിവരികയായിരുന്നു. പ്രവാസിയായിരുന്ന ഇയാള്‍ പയ്യന്നൂരിലെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ഇപ്പോള്‍ ഡ്രൈവറാണ്.

നിലവില്‍ പരിയാരം സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടറില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ചിലരാണ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. പൊലീസ് യൂണിഫോം ധരിച്ച് അതിനുമുകളില്‍ കോട്ടുമിട്ടാണ് ഇയാളുടെ ബൈക്ക് യാത്ര.

പരിശോധനാസമയത്ത് കോട്ട് അഴിച്ചുമാറ്റും. സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വൈകിട്ട് പയ്യന്നൂര്‍ കോറോത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്.

വാഹനപരിശോധന നടത്തി ഉപദേശം നല്‍കി വിടുകയാണ് രീതിയെന്നും പൊലീസ് വേഷത്തോടുള്ള അമിതമായ താത്പര്യമാണ് ഇന്‍സ്‌പെക്ടറായി വേഷംകെട്ടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്.

നാടകത്തില്‍ ഉപയോഗിക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂരിലെ ഒരു തയ്യല്‍ക്കടയില്‍ നിന്നാണ് ജഗദീഷ് യൂണിഫോം തയ്്പിച്ച് വാങ്ങിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് വേഷത്തില്‍ ടിക് ടോക്കിലും ഇയാള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com