മുഖ്യമന്ത്രി നിയമസഭയില്‍
മുഖ്യമന്ത്രി നിയമസഭയില്‍

പരോളില്‍ ഇറങ്ങിയപ്പോള്‍ കൊടി സുനിയും കിര്‍മാനി മനോജും മറ്റ് കേസുകളില്‍ പ്രതിയായി; മുഖ്യമന്ത്രി

തടവുകാര്‍ക്ക് ഒരു വര്‍ഷം 60 ദിവസത്തെ സാധാരണ അവധിക്കും ഒരു തവണ പരമാവധി 45 ദിവസത്തെ അടിയന്തര അവധിക്കും അര്‍ഹതയുണ്ട്.
Published on

തിരുവനന്തപുരം: പരോളില്‍ പുറത്തിറങ്ങിയപ്പോള്‍ ടിപി കേസ് പ്രതികള്‍ മറ്റു കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 2018 നവംബറില്‍ കൊടി സുനി വിയ്യൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ കണ്ണൂര്‍ കൂത്തുപറമ്പ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി.  കോവിഡ് കാലത്ത് പ്രത്യേക പരോള്‍ ലഭിച്ചപ്പോള്‍ മനോജ് കുമാര്‍ വയനാട് പടിഞ്ഞാറത്തറ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായെന്നും കെകെ രമയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

തടവുകാര്‍ക്ക് ഒരു വര്‍ഷം 60 ദിവസത്തെ സാധാരണ അവധിക്കും ഒരു തവണ പരമാവധി 45 ദിവസത്തെ അടിയന്തര അവധിക്കും അര്‍ഹതയുണ്ട്. ഉറ്റബന്ധുക്കളുടെ വിവാഹം, മരണം, രോഗാവസ്ഥ എന്നീ സമയങ്ങളില്‍ പരിശോധന നടത്തിയാണ് അടിയന്തര അവധി അനുവദിക്കുന്നത്. കോവിഡ് കാലത്ത് തടവുകാരുടെ സുരക്ഷ മുന്‍നിര്‍ത്തി 2020 മാര്‍ച്ച് മുതല്‍ 2021 ഒക്ടോബര്‍വരെയും പിന്നീട് സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് 2022 മേയ് വരെയും പ്രത്യേക അവധി അനുവദിച്ചിരുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com