കൊച്ചി മെട്രോ എസ്എന്‍ ജങ്ഷന്‍ വരെ; ഉദ്ഘാടനം നാളെ  പ്രധാനമന്ത്രി നിര്‍വഹിക്കും

ചടങ്ങില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. നാളെ വൈകീട്ട് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ആറ് മണിക്കാണ് ഉദ്ഘാടനം. ചടങ്ങില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.


ആലുവമുതല്‍ എസ്എന്‍ ജങ്ഷന്‍ വരെയുള്ള യാത്രയ്ക്കും 60 രൂപയാകും നിരക്ക്. വടക്കേകോട്ട, എസ്എന്‍ ജങ്ഷന്‍ സ്റ്റേഷനുകള്‍കൂടി വരുന്നതോടെ ആകെ മെട്രോ സ്റ്റേഷനുകള്‍ ഇരുപത്തിനാലാകും.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ കെഎംആര്‍എല്‍ നേരിട്ട് മേല്‍നോട്ടവും നിര്‍മാണവും നടത്തിയ റെയില്‍പ്പാതയാണ് പേട്ട-എസ്എന്‍ ജങ്ഷന്‍. ആലുവമുതല്‍ പേട്ടവരെയുള്ള പാതയ്ക്ക് ഡിഎംആര്‍സിയാണ് മേല്‍നോട്ടം വഹിച്ചത്. 2019 ഒക്ടോബറിലാണ് പേട്ട-എസ്എന്‍ ജങ്ഷന്‍ പാതയുടെ നിര്‍മാണം ആരംഭിച്ചത്. കോവിഡും അടച്ചുപൂട്ടലും ഉണ്ടായെങ്കിലും കോവിഡ് മാനദണ്ഡം പാലിച്ചുതന്നെ സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. 453 കോടി രൂപയാണ് മൊത്തം നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കാന്‍ 99 കോടി രൂപ ചെലവഴിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com