'പ്രണയ പക'; കാമുകിയെ കൊലപ്പെടുത്തിയ പ്രതി തൂങ്ങിമരിച്ച നിലയില്‍ 

പിരപ്പന്‍കോട് സൂര്യ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍
സൂര്യ, ഷിജു
സൂര്യ, ഷിജു

തിരുവനന്തപുരം: പിരപ്പന്‍കോട് സൂര്യ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. വീട്ടിനുള്ളിലാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

2016 ഫെബ്രുവരി ഒമ്പതിനാണ് സൂര്യ കൊല്ലപ്പെടുന്നത്. പ്രണയ പകയെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് കേസ്. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന സൂര്യയെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപം വച്ചാണ് സുഹൃത്തായ ഷിജു വെട്ടിക്കൊലപ്പെടുത്തിയത്. വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഷിജുവിനെ വെഞ്ഞാറമൂടിലെ വീട്ടിലെ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നു. എന്നാല്‍ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നു. ഈ പകയിലാണ് സൂര്യയെ ഷിജു വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷന്‍ വാദം. 

ഈ കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. തുടര്‍വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവെച്ചു. അതിനിടെയാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെഞ്ഞാറമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com