നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2022 04:07 PM |
Last Updated: 03rd December 2022 04:21 PM | A+A A- |

നടന്‍ കൊച്ചുപ്രേമന്‍
തിരുവനന്തപുരം: പ്രമുഖ നടന്‍ കൊച്ചുപ്രേമന്‍ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഏഴുനിറങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശം. നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. തിരുവനന്തപുരം സംഘചേതനയുള്‍പ്പടെ നിരവധി ട്രൂപ്പുകളിലെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഹാസ്യവേഷങ്ങളിലൂടെയാണ് കൊച്ചുപ്രേമന്‍ ഏറെ ശ്രദ്ധേയനായത്. ഇരുന്നൂറിലധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായി വേഷങ്ങളില്‍ അഭിനയിച്ചു. രാജസേനന്‍ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു കൊച്ചുപ്രേമന്‍. ദില്ലിവാല രാജകുമാരന്‍, തിളക്കം, പട്ടാഭിഷേകം, ഓര്‍ഡിനറി, മായാമോഹിനി, കല്യാണരാമന്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഒരു പപ്പടവട പ്രേമമാണ് അവസാന ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ