മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140 അടി; രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2022 07:08 PM  |  

Last Updated: 03rd December 2022 07:08 PM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തി. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. 139 അടിയിലെത്തിയപ്പോള്‍ ആദ്യത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചതിനാലാണ് ജലനിരപ്പ് ഉയര്‍ന്നത്. 

അതേസമയം, വരും ദിവസങ്ങളില്‍ കേരളത്തില്‍ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

ഈ വാർത്ത കൂടി വായിക്കൂ‌ 'കോണ്‍ഗ്രസിനെ ചതിച്ചിട്ടില്ല'; യൂത്ത് കോണ്‍ഗ്രസ് പരിപാടി എങ്ങനെ പാര്‍ട്ടി വിരുദ്ധമാകും?; തിരുവഞ്ചൂരിനോട് തരൂര്‍

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ