സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന്‌ തുടക്കം; ആദ്യദിനം 23 ഫൈനലുകൾ 

സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് തുടങ്ങും. 98 ഇനങ്ങളിലായി 2737 താരങ്ങൾ മാറ്റുരയ്ക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളക്ക്‌ ശേഷം സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് തുടങ്ങും. വൈകിട്ട്‌ ആറുമണിക്ക് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ കായികോത്സവത്തിന്റെ 36-ാം പതിപ്പ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ്‌ മത്സരം. 

രാത്രിയിലും മത്സരമുണ്ടെന്നതാണ്‌ ഈ വർഷത്തെ മേളയുടെ പ്രത്യേകത. ഡിസംബർ ആറ് വരെ നീളുന്ന മേളയിൽ 98 ഇനങ്ങളിലായി 2737 താരങ്ങൾ മാറ്റുരയ്ക്കും. ആദ്യദിനമായ ഇന്ന് 23 ഫൈനൽ നടക്കും. രാവിലെ ഏഴുമണിക്ക് ഏഴിന്‌ സീനിയർ ആൺകുട്ടികളുടെ 3000മീറ്ററോടെയാണ് മേള തുടങ്ങുക. ട്രാക്ക്‌, ജമ്പ്‌ ഇനങ്ങൾ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും ജാവലിൻ ത്രോ ഒഴികെയുള്ള ത്രോ ഇനങ്ങൾ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ് നടക്കുന്നത്. 

2019ൽ കണ്ണൂരിൽ നടന്ന മീറ്റിൽ പാലക്കാടായിരുന്നു ജേതാക്കൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com