നിയമസഭാ സമ്മേളനം ഇന്നുമുതല്‍; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാന്‍ ബില്‍, പിന്‍വാതില്‍ നിയമനം ആയുധമാക്കാന്‍ പ്രതിപക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 06:48 AM  |  

Last Updated: 05th December 2022 06:48 AM  |   A+A-   |  

niyamasabha

ഫയൽ ചിത്രം

 

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 14 സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാന്‍ ഉള്ള ബില്ലുകള്‍ അടക്കം ഈ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് വരും.

ആദ്യദിനം തിരുവന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദം അടക്കം ഉയര്‍ത്തി പിന്‍വാതില്‍ നിയമനത്തിനെതിരെ പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരും. ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരും വിഴിഞ്ഞവും സഭയില്‍ വലിയ ചര്‍ച്ചയാകും. 

ഗവര്‍ണറോടുള്ള സമീപനത്തില്‍ കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമായി ലീഗിന് എതിര്‍പ്പ് ആണുള്ളത്.ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉന്നയിക്കും. തരൂര്‍ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്.പ്രതിപക്ഷ നിരയിലെ ഭിന്നത സഭയില്‍ ഭരണ പക്ഷം ആയുധമാക്കിയേക്കും.

ഈ വാർത്ത കൂടി വായിക്കൂ

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നടന്നത് 21.5 കോടിയുടെ തിരിമറി; ഓഡിറ്റ് റിപ്പോർട്ട്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ