മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്, ജാ​ഗ്രത 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2022 08:42 AM  |  

Last Updated: 05th December 2022 08:42 AM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.

 തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌. ജലനിരപ്പ്‌ 142 അടിയിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പ്‌ നൽകുകയും സ്‌പിൽവേ ഷട്ടറുകൾ ഉയർത്തി ജലം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക്‌ തുറന്നു വിടുകയും ചെയ്യും.

വൈഗ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയർന്നു നിൽക്കുന്നതിനാൽ അധികം ജലം കൊണ്ടുപോകാൻ തമിഴ്‌ നാടിനു കഴിയുന്നില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത്‌ 1167 ഘനയടിയായി കുറഞ്ഞിട്ടണ്ട്‌. ഇന്നലെ പെരിയാറിൽ 0.4 മില്ലി മീറ്ററും തേക്കടിയിൽ 2.4 മില്ലിമീറ്ററും മഴ രേഖപ്പെടുത്തി. 7153 ദശലക്ഷം ഘനയടി ജലം മുല്ലപ്പെരിയാർ ജല സംഭരണിയിലുണ്ടെന്നാണു തമിഴ്‌ നാടിന്റെ കണക്ക്‌.

ഈ വാർത്ത കൂടി വായിക്കൂ

തിരുവില്വാമല പുനർജനി ​​ഗുഹയ്ക്ക് സമീപം കടന്നൽ ആക്രമണം; നൂഴനെത്തിയവരെ കുത്തി; പത്ത് പേർക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ