കേന്ദ്രാനുമതി ലഭിച്ചാല്‍ കെ റെയിലുമായി മുന്നോട്ടെന്ന് ധനമന്ത്രി നിയമസഭയില്‍; മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് വരുന്നു

ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്ന് മന്ത്രി രാജീവ് അറിയിച്ചു
ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി
ധനമന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ സംസാരിക്കുന്നു/ സഭ ടിവി

തിരുവനന്തപുരം: കെ റെയിലിന് കേന്ദ്രാനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. അനുമതി കിട്ടിയാല്‍ പണം പ്രശ്‌നമാകില്ലെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രത്തിന്റെ അനുമതി കിട്ടുമോ എന്നുറപ്പില്ലാതെ എന്തിന് ചാടിപ്പുറപ്പെട്ട് കോടികള്‍ മുടക്കിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചു. എന്നാല്‍ പരിമിതമായ തുകയാണ് ചിലവഴിച്ചതെന്ന് ധനമന്ത്രി മറുപടി നല്‍കി. 

ഒരു പദ്ധതിക്ക് വേണ്ട അടിസ്ഥാനപരമായ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റഡീസും അതിനു വേണ്ട കാര്യങ്ങളും ചെയ്യുക എന്നത് പ്രധാനമാണ്. അത് ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട ഒരു നിക്ഷേപം തന്നെയാണെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു. 

സംസ്ഥാനം മുമ്പെങ്ങും അഭിമുഖീകരിക്കാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നത് വസ്തുതയാണ്.  സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നും ധനമന്ത്രി പറഞ്ഞു. 

'മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ്' നടപ്പാക്കും

ഉല്‍പ്പന്നങ്ങള്‍ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നടപ്പാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് നിയമസഭയില്‍ പറഞ്ഞു. ചെറുകിട സംരംഭങ്ങള്‍ക്ക് വിപണി ലഭിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. ജനുവരിയില്‍ എറണാകുളത്ത് സംരംഭക സംഗമം നടത്തുമെന്നും മന്ത്രി രാജീവ് അറിയിച്ചു. 

കേരളത്തെ സംബന്ധിച്ച് ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കെല്‍ട്രോണ്‍ വികസിപ്പിച്ചിട്ടുണ്ട്. അത് ഇന്ത്യന്‍ പോസ്റ്റുമായി ചേര്‍ന്നിട്ടുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ്. അതിന്‍രെ അവസാന വട്ട ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. അതു നിലവില്‍ വന്നാല്‍ കേരളത്തിന് മികച്ച രീതിയില്‍ മുന്നേറാന്‍ കഴിയുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com