കുഞ്ഞ് കരയുമെന്നോർത്ത് സിനിമയ്ക്ക് പോകാൻ മടിക്കേണ്ട; 'ക്രൈ റൂം' റെഡി
By സമകാലിക മലയാളം ഡെസ്ക് | Published: 07th December 2022 08:07 AM |
Last Updated: 07th December 2022 08:09 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാൻ മടിക്കുന്നവർക്ക് ഇനി ആശ്വസിക്കാം. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഇനി തിയറ്റർ വിടേണ്ട. മറ്റ് കാണികൾക്ക് അലോസരം ഉണ്ടാകുന്നത് ഒഴിവാക്കാൻ ക്രൈ റൂം. ക്രൈ റൂമിൽ പോയിരുന്ന് കുഞ്ഞിനൊപ്പം സിനിമ കാണുന്നത് തുടരാം.
സർക്കാർ തിയേറ്ററുകൾ വനിതാ ശിശുസൗഹാർദ തിയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റർ കോംപ്ലക്സിൽ ‘ക്രൈ റൂം’ ആരംഭിച്ചു. കുഞ്ഞു കരഞ്ഞാൽ പലപ്പോഴും രക്ഷിതാക്കൾക്ക് അവരേയും കൊണ്ട് പുറത്തേക്ക് പോകേണ്ടി വരികയാണ് പതിവ്. സിനിമ ആസ്വദിക്കാൻ കഴിയാറില്ല. തിയേറ്ററിലെ ശബ്ദവുമായി പൊരുത്തപ്പെടാൻ കുട്ടികൾക്കും പ്രയാസമുണ്ടാകും. ഇതിനെല്ലാം പരിഹാരമായാണ് പുതിയ സംവിധാനം.
ക്രൈ റൂമിൽ തൊട്ടിലും ഡയപ്പർ മാറ്റാനുമുള്ള സൗകര്യവും ഉണ്ടാവും. കെഎസ്എഫ്ഡിസിയുടെ കൂടുതൽ തിയേറ്ററുകളിൽ ഇത്തരം ക്രൈ റൂമുകൾ കൊണ്ടുവരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി; സമവായം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ