

തിരുവനന്തപുരം; സൈക്കിളിൽ പോവുകയായിരുന്ന 14 കാരിയെ തടഞ്ഞു നിർത്തി ഉപദ്രവിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് ആറുവർഷം കഠിനതടവ്. മാറന്നല്ലൂര്‍ ചെന്നിവിള വാര്‍ഡ് വിജി ഭവനില്‍ രവീന്ദ്രന്‍ നായരെയാണ് (64) ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. 25,500 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ട് കൊല്ലം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
നളന്ദ ജംഗ്ഷനിലുള്ള ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു രവീന്ദ്രന്‍ നായര്‍. 2019 ആഗസ്റ്റ് 23ന് വെള്ളയമ്പലം നളന്ദ ജംഗ്ഷനില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സൈക്കിള്‍ ചവിട്ടുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി ഇയാള്‍ സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. റോഡില്‍ തിരക്കില്ലാത്ത സമയം നോക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പഠനത്തിലും കായിക രംഗത്തും മുന്നിലായിരുന്ന കുട്ടി സംഭവത്തിന് ശേഷം അസ്വസ്ഥയാവാൻ തുടങ്ങി. കാരണം ചോദിച്ചെങ്കിലും പ്രതിയെ ഭയന്ന് കുട്ടി ആരോടും ഒന്നും പറഞ്ഞില്ല. ഇത് മനസ്സിലാക്കിയ ഇയാള്‍ വീണ്ടും കുട്ടിയെ കാണുമ്പോള്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചു. സംഭവത്തില്‍ മനംനൊന്ത് ഒരു ദിവസം കുട്ടി സ്‌കൂളിലിരുന്ന് കരയുന്നത് കണ്ട അധ്യാപിക കാരണം ചോദിച്ചപ്പോഴാണ് സംഭവം വെളിച്ചത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates