മുളകുപൊടി വിതറി ആക്രമണം; ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും കവര്‍ന്നു

മുണ്ടൂരില്‍ ലോട്ടറി കച്ചവടക്കാരന് നേരെ മുളകുപൊടി വിതറി കവര്‍ച്ച
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: മുണ്ടൂരില്‍ ലോട്ടറി കച്ചവടക്കാരന് നേരെ മുളകുപൊടി വിതറി കവര്‍ച്ച. ബൈക്കിലെത്തിയ സംഘം പണവും ലോട്ടറി ടിക്കറ്റും തട്ടിയെടുത്തെന്ന് പുന്നയില്‍ സ്വദേശി എ വിജയന്‍ പരാതി നല്‍കി.

വീടിന് സമീപമാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് വിജയന്റെ പരാതിയില്‍ പറയുന്നു. ഇരുപതിനായിരത്തിലധികം രൂപയും ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗാണ് കവര്‍ന്നത്. കോങ്ങാട് പൊലീസ് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com