കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്ത് അം​ഗത്തിന് പരിക്ക്; കടിയേറ്റ് ശരീരത്തിൽ 30 മുറിവുകൾ; പേവിഷബാധയെന്ന് സംശയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 10:45 AM  |  

Last Updated: 10th December 2022 10:45 AM  |   A+A-   |  

JOMY

ടെലിവിഷൻ ദൃശ്യം

 

കോട്ടയം: കുറുക്കന്റെ ആക്രമണത്തിൽ പഞ്ചായത്തം​ഗത്തിന് പരിക്ക്. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയമുണ്ട്. മുണ്ടക്കയം വേലനിലം വാർഡം​ഗം ജോമി തോമസിനെയാണ് കുറുക്കൻ കടിച്ചത്.

പുലർച്ചെ അഞ്ചരയ്ക്ക് റബർ വെട്ടാൻ പോയ സമയത്താണ് ആക്രമണമുണ്ടായത്. ശരീരത്തിൽ മുപ്പതോളം പരിക്കുകളുണ്ട്. 

ആദ്യം കാലിലാണ് കുറുക്കൻ കടിച്ചത്. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ശരീരത്തിന്റെ മറ്റിടങ്ങളിലും കുറുക്കൻ കടിക്കുകയായിരുന്നു. ജോമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കാലിന്റെ മസിലിനടക്കം ​ഗുരുതര പരിക്കുണ്ട്. നാട്ടുകാർ ചേർന്ന് കുറുക്കനെ തല്ലിക്കൊന്നു. അപ്രതീക്ഷിത സംഭവത്തിൽ നാട്ടുകാരും ഭീതിയിലാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

ആൾദൈവം ചമഞ്ഞ് സ്വർണവും പണവും തട്ടി; കുടുംബത്തെ കുരുതി കൊടുക്കുമെന്ന് ഭീഷണി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ