കൊച്ചുവേളി യാര്‍ഡിലെ അറ്റകുറ്റപ്പണി; ഇന്ന് ഈ ട്രെയ്‌നുകള്‍ സര്‍വീസ് നടത്തില്ല 

കൊച്ചുവേളി യാർഡിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഇന്ന് പല ട്രെയിനുകളും പൂർണമായോ ഭാഗികമായോ റദ്ദാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: കൊച്ചുവേളി യാർഡിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ ഇന്ന് പല ട്രെയിനുകളും പൂർണമായോ ഭാഗികമായോ റദ്ദാക്കി. ഈ റൂട്ടിൽ സർവീസ് നടത്തുന്ന നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് സർവീസ് നടത്തില്ല. 

നിലമ്പൂർ റോഡ് കോട്ടയം ഇന്റർസിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂർ വൈകിയാവും സർവീസ് നടത്തുക. ഡിസംബർ ഒന്നു മുതൽ 12 വരെ 21 ട്രെയിനുകളാണ് റദ്ദാക്കി. 10, 12 തിയതികളിലെ കൊച്ചുവേളി ചണ്ഡിഗർ സൂപ്പർഫാസ്റ്റ് ആലപ്പുഴയിൽ നിന്ന് തുടങ്ങും.

പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ

കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ്, കൊച്ചുവേളി- നാഗർകോവിൽ എക്‌സ്പ്രസ്, നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ്, കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ്, എസ് എം വി ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ്, മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്, തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി, കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ്, നാഗർകോവിൽ- കൊല്ലം എക്‌സ്പ്രസ്, പുനലൂർ- നാഗർകോവിൽ എക്‌സ്പ്രസ്, കന്യാകുമാരി- പുനലൂർ എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നിവയാണ് റദ്ദാക്കിയത്.

കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
കൊച്ചുവേളി- നാഗർകോവിൽ എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫർ എക്‌സ്പ്രസ്
മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്
തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി
കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ്
നാഗർകോവിൽ- കൊല്ലം എക്‌സ്പ്രസ് (തിരിച്ചുള്ള സർവീസും)
പുനലൂർ- നാഗർകോവിൽ എക്‌സ്പ്രസ്
കന്യാകുമാരി- പുനലൂർ എക്‌സ്പ്രസ്
എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സർവീസും)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസ് (തിരിച്ചും) ആലപ്പുഴയ്ക്കും ഷൊർണ്ണൂരിനുമിടയക്ക് റദ്ദാക്കി.
മംഗളൂരു- നാഗർകോവിൽ (തിരിച്ചും) പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിനും നാഗർകോവിലിനും ഇടയ്ക്ക് റദ്ദാക്കി.
ലോകമാന്യതിലക്- കൊച്ചുവേളി എക്‌സ്പ്രസ് തൃശൂരിനും കൊച്ചുവേളിക്കും ഇടയിൽ റദ്ദാക്കി.
ഷൊർണ്ണൂർ ജങ്ഷൻ- തിരുവനന്തപുരം (തിരിച്ചും) വേണാട് എക്‌സ്പ്രസ് ഷൊർണ്ണൂരിനും എറണാകുളം ജങ്ഷനുമിടയിൽ റദ്ദാക്കി.
തിരുവനന്തപുരം കോഴിക്കോട് (തിരിച്ചും) ജനശതാബ്ദി എക്‌സ്പ്രസ് ആലുവയ്ക്കും കോഴിക്കോടിനുമിടയിൽ റദ്ദാക്കി.
കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് ഷൊർണ്ണൂരിനും എറണാകുളം ജങ്ഷനുമിടയിൽ റദ്ദാക്കി.
ബെംഗളൂരു- എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് തൃശൂരിനും എറണാകുളത്തിനുമിടയിൽ റദ്ദാക്കി.
ഒമ്പതാം തീയതി യാത്ര ആരംഭിച്ച ചണ്ഡിഗഢ്- കൊച്ചുവേളി സമ്പർക്കക്രാന്തി എക്‌സ്പ്രസ് ഞായറാഴ്ച ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി- പോർബന്തർ സൂപ്പർഫാസ്റ്റ് എറണാകുളം ജങ്ഷനിൽനിന്ന് യാത്ര തുടങ്ങും.
തൃച്ചി- തിരുവനന്തപുരം ഇന്റർസിറ്റി തിരുനെൽവേലിയിൽ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം- തൃച്ചി ഇൻർസിറ്റി തിരുനെൽവേലിയിൽനിന്നാകും ആരംഭിക്കുക.
ഗുരുവായൂർ- തിരുവനന്തപുരം ഇൻർസിറ്റി കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
കൊച്ചുവേളി- ഗോരഖ്പൂർ രപ്തിസാഗർ എറണാകുളം ജങ്ഷനിൽനിന്നാകും തുടങ്ങുക.
തിരുവനന്തപുരം- ലോകമാന്യതിലക് എക്‌സ്പ്രസ് വർക്കലയിൽ നിന്നാണ് തുടങ്ങുക.
തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി കൊല്ലത്തുനിന്നാകും യാത്ര തുടങ്ങുക.
ചെന്നൈ- തിരുവനന്തപുരം മെയിൽ കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര കൊല്ലത്തുനിന്നാകും തുടങ്ങുക.
ചെന്നൈ എഗ്‌മോർ- കൊല്ലം അനന്തപുരി എക്‌സ്പ്രസ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര തിരുവനന്തപുരത്തുനിന്ന് തുടങ്ങും.
ചെന്നൈ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് വർക്കലയിൽ യാത്ര അവസാനിപ്പിക്കും. തിരിച്ചുള്ള യാത്ര വർക്കലയിൽനിന്ന് തുടങ്ങും.
മംഗളൂരു- തിരുവനന്തപുരം മലബാർ കഴക്കൂട്ടത്ത് യാത്ര അവസാനിപ്പിക്കും. തിരിച്ച്‌ കഴക്കൂട്ടത്തുനിന്ന് യാത്ര തുടങ്ങും.
മൈസൂർ- കൊച്ചുവേളി എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com