'അര്‍ബുദ രോഗികള്‍ക്ക് മുഖത്ത് പൗഡര്‍ ഇട്ടുകൂടെ, മനുഷ്യത്വം എന്ന സാധനമുണ്ട്';  മല്ലികാ സാരാഭായിക്കെതിരെ ബിജെപി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2022 09:41 PM  |  

Last Updated: 10th December 2022 09:41 PM  |   A+A-   |  

mallika_sarabhai_(2)

ബി ​ഗോപാലകൃഷ്ണൻ, മല്ലിക സാരാഭായ്/ ഫയൽചിത്രം

 

തിരുവനന്തപുരം; ​ഗുജറാത്ത് മോഡലിനെക്കുറിച്ചുളള നര്‍ത്തകിയും കേരള കലാമണ്ഡലം ചാന്‍സലറുമായ മല്ലികാ സാരാഭായിയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് അഡ്വ ബി ഗോപാലകൃഷ്ണന്‍. അർബുദ രോ​ഗികളെ അപമാനിക്കുന്നതാണ് മല്ലിക സാരാഭായിയുടെ പരാമർശം എന്നാണ് ​ഗോപാലകൃഷ്ണൻ പറഞ്ഞത്. പരാമർശത്തിൽ മാപ്പു പറഞ്ഞില്ലെങ്കിൽ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 

​ഗുജറാത്തിലെ ബിജെപിയുടെ വിജയത്തെക്കുറിച്ച് മല്ലിക പറയുന്നതിനിടെയാണ് അര്‍ബുദം ബാധിച്ചയാള്‍ മുഖം മിനുക്കുന്നതാണ് ഗുജറാത്ത് മാതൃകയെന്ന് പരാമർശമുണ്ടായത്. അര്‍ബുദം മല്ലികാ സാരാഭായിയുടെ ഹൃദയത്തിലാണ്. ഹൃദയമുണ്ടങ്കില്‍ അത് അസൂയയുടെ അണുബാധ നിറഞ്ഞ അര്‍ബുദത്തിന്റേതാണ്. മല്ലികാ സാരാഭായി നര്‍ത്തകി അകാം. പക്ഷേ, മനുഷ്യത്വം എന്നൊരു സാധനമുണ്ട്. അത് തീരെ ഇല്ലാത്തവരുടെ കൂട്ടത്തില്‍പ്പെടുത്താന്‍ പറ്റിയ പരാമര്‍ശമാണ് അവര്‍ നടത്തിയതെന്ന് ​ഗോപാലകൃഷ്ണൻ പറഞ്ഞു. 

ഗുജറാത്തില്‍ ബിജെപി ഏഴാം തവണയും വന്നതിനെയും നരേന്ദ്ര മോദിയെയും ഒക്കെ വിമര്‍ശിക്കാം. അതിന് അര്‍ബുദ രോഗികളുടെ ഉദാഹരണം പറഞ്ഞത് ശരിയല്ല. അര്‍ബുദരോഗം ആര്‍ക്കും വരാം. അര്‍ബുദ രോഗികള്‍ക്ക് മുഖത്ത് പൗഡര്‍ ഇട്ടുകൂടെ, സൗന്ദര്യ വസ്തുക്കള്‍ ഉപയോഗിച്ചുകൂടെ, അര്‍ബുദ രോഗികള്‍ മുഖം മിനുക്കുന്ന പോലെയാണ് ഗുജറാത്തില്‍ നടക്കുന്നതെന്ന അവരുടെ പരാമര്‍ശം ക്രൂരമാണ്. അര്‍ബുദ രോഗികളെ അപമാനിക്കലാണ്. മല്ലികാ സാരാഭായി മാപ്പ് പറയണം. മാപ്പ് പറയാന്‍ അവര്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണം.- ബിജെപി നേതാവ് കൂട്ടിച്ചേർത്തു. 

സര്‍വകലാശാല ചാന്‍സലറാകാനുള്ള യോഗ്യത അവര്‍ക്കില്ലെന്ന് ഈ വാക്കുകള്‍ തെളിയിക്കുന്നുണ്ടെന്നാണ് ​ഗോപാലകൃഷ്ണൻ പറയുന്നത്. എന്ത് എങ്ങനെ എവിടെ പറയണമെന്നും ചെയ്യണമെന്നും പണ്ടേ അവര്‍ക്കറിയില്ല. ഭൗതിക ശരീരത്തിന് മുന്നില്‍ ഡാന്‍സ് കളിച്ച് അവര്‍ അത്  തെളിയിച്ചതാണെന്നും ​ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോക്ക് പിറ്റിൽ കയറാൻ ശ്രമം; ഷൈൻ ടോം ചാക്കോയെ എയർ ഇന്ത്യ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു, കസ്റ്റഡിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ