നേതാക്കളുടെ 'അമ്മാവന്‍ സിന്‍ഡ്രോം' മാറണം ; തരൂരിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പ്രമേയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th December 2022 12:11 PM |
Last Updated: 11th December 2022 12:11 PM | A+A A- |

ശശി തരൂര്‍/ ഫയല്‍
കണ്ണൂര്‍: ശശി തരൂരിനെ പിന്തുണച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ നേതാക്കള്‍ തയ്യാറാകണം.
അനാവശ്യ ഭ്രഷ്ട് ആത്മഹത്യാപരവും താന്‍ പോരിമയുമാണ്. നേതാക്കളുടെ 'അമ്മാവന്‍ സിന്‍ഡ്രോം' മാറണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ഭ്രഷ്ട് കൊണ്ട് നേതാവിന്റെ ജനപിന്തുണ ഇല്ലാതാകില്ലെന്നും പ്രമേയം പറയുന്നു. മാടായിപ്പാറയില്‍ നടക്കുന്ന ജില്ലാ നേതൃ ക്യാംപിലാണ് ശശി തരൂരിന് പിന്തുണ നല്‍കിയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചത്.
പൊതുശത്രുവിന് എതിരെയുള്ള പോരാട്ടത്തിന് ഉപകാരപ്പെടുന്നവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. തരൂരിനെ സ്വീകരിച്ച കണ്ണൂരിലെ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പ്രമേയം വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് തരൂര്‍ അനഭിമതനായത്. തരൂരിന്റെ മലബാര്‍ സന്ദര്‍ശനത്തില്‍ നിന്നും കോഴിക്കോട് ഡിസിസി വിട്ടു നിന്നിരുന്നു. തരൂരിന്റെ പര്യടനത്തിനെതിരെ പ്രതിപക്ഷനേതാവും രംഗത്തെത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ