ഭിന്നശേഷിക്കാരിയായ വിധവയുടേയും അമ്മയുടേയും 54 ലക്ഷം രൂപ തട്ടിയെടുത്തു; സിപിഎം നേതാക്കള്‍ക്കെതിരെ നടപടി

അടൂര്‍ ഏരിയാ കമ്മിറ്റി അംഗം ശ്രീനി എസ് മണ്ണടിയെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും സസ്‌പെന്‍ഡുചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ഭിന്നശേഷിക്കാരിയായ വിധവയുടെയും മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെയും വസ്തു പണയപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. സിപിഎം അടൂര്‍ ഏരിയാ കമ്മിറ്റി അംഗം ശ്രീനി എസ് മണ്ണടിയെ പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍നിന്നും സസ്‌പെന്‍ഡുചെയ്തു. 

ബ്രാഞ്ച് കമ്മിറ്റി അംഗം ഷാജി ജനാര്‍ദ്ദനനെയും സസ്‌പെന്‍ഡ് ചെയ്തു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. രണ്ടംഗസമിതി സംഭവം അന്വേഷിച്ച് മൂന്നുമാസത്തിനുള്ളില്‍ ഏരിയാ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് തീരുമാനിച്ചെന്ന് അടൂര്‍ ഏരിയാ സെക്രട്ടറി മനോജ് പറഞ്ഞു.

അടൂര്‍ കരുവാറ്റ പൂങ്ങോട്ട് മാധവത്തില്‍ എസ് വിജയശ്രീ, ഇവരുടെ അമ്മ എന്നിവരാണ് പരാതിക്കാര്‍. 2012ല്‍ ഇവരുടെ പേരിലുള്ള വസ്തു പണയംവെച്ച് ശ്രീനിയും മറ്റ് രണ്ടുപേരുംകൂടി 54 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ഏനാത്ത് പൊലീസ് സ്‌റ്റേഷനില്‍ വിജയശ്രീ ഒരാഴ്ചമുമ്പ് പരാതി നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com