സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞു; ആറ് പേര്‍ക്ക് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2022 11:53 AM  |  

Last Updated: 15th December 2022 11:53 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ടികെഎസ് പുരത്ത് സാന്താ മരിയ സ്‌കൂളിന് എതിര്‍ വശത്ത് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. വിവിധ സ്‌കൂളുകളിലേക്കുള്ള കുട്ടികളെയും കൊണ്ട് പോയിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്.

മോട്ടോര്‍ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

ചെക്ക് ഡാം കടക്കവേ പെട്ടെന്ന് ശക്തമായ ഒഴുക്ക്, കാര്‍ ഒലിച്ചുപോയി; യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ