പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2022 06:31 AM  |  

Last Updated: 17th December 2022 06:34 AM  |   A+A-   |  

periya double murder case

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കാസർ​ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് മുൻ കോൺ​ഗ്രസ് നേതാവും ഇപ്പോൾ സിപിഐഎം അം​ഗവുമായ അഡ്വ സി കെ ശ്രീധരന്. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള ഒമ്പത് പ്രതികൾക്ക് വേണ്ടിയാണ് വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. 

മുൻ കെപിസിസി ഉപാദ്ധ്യക്ഷനായിരുന്ന സി കെ ശ്രീധരൻ ക്രിമിനൽ അഭിഭാഷക രം​ഗത്തെ പ്രമുഖനാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണൻ, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമ‍ൻ, 22 ഉം 23 ഉം പ്രതികളായ രാഘവൻ വെളുത്തോളി, കെ വി ഭാസ്ക്കരൻ എന്നിവർക്ക് വേണ്ടിയാണ് സി കെ ശ്രീധരൻ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.

കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഫെബ്രുവരി രണ്ടിന് വിചാരണ ആരംഭിക്കും. സിബിഐ സ്പെഷ്യൽ കോടതിയിലാണ് വിചാരണ.  2019 ഫെബ്രുവരി 17നാണ് രാഷ്ട്രീയ വൈരാ​ഗ്യം മൂലം കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കല്ലുകൊണ്ട് തലയ്ക്കടിച്ചു; അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം; പ്രതി കസ്റ്റഡിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ