കല്ലുകൊണ്ട് തലയ്ക്കടിച്ചു; അതിഥി തൊഴിലാളിയുടെ മരണം കൊലപാതകം; പ്രതി കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th December 2022 10:40 PM  |  

Last Updated: 16th December 2022 10:40 PM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനടുത്തെ റോഡില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പൊലീസ്. പശ്ചിമ ബംഗാള്‍ സ്വദേശി സാബക്ക് ഷെയ്ക്കാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഞായറാഴ്ച രാത്രിയുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയാണ് കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.

സാബക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് പിന്നില്‍ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റോഡരികില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പുഷ്പ ജങ്ഷനിലെ തയ്യല്‍ക്കടയിലെ തൊഴിലാളിയാണ് സാബക്ക്. മൃതദേഹത്തിനു സമീപത്ത് ചെങ്കല്ലുകള്‍ ഉണ്ടായിരന്നതായും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടിപി സൂരജിന് റെഡ് ഇന്‍ക് പുരസ്‌കാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ