മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2022 06:53 AM  |  

Last Updated: 20th December 2022 06:55 AM  |   A+A-   |  

pinarayi-governor

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും/ ഫയല്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കുന്ന ക്രിസ്മസ് വിരുന്ന് ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാസ്കറ്റ് ഹോട്ടലിലാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. നേരത്തെ ഗവർണർ രാജ്ഭവനിൽ സംഘടിപ്പിച്ച വിരുന്നിന് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നു. എന്നാൽ സർക്കാരും പ്രതിപക്ഷവും രാജ്ഭവനിലൊരുക്കിയ ക്രിസ്മത് വിരുന്നിൽ പങ്കെടുത്തിരുന്നില്ല. 

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും മതമേലധ്യക്ഷൻമാർക്കും ക്ഷണമുണ്ട്.  ഗവർണറുടെ വിരുന്നിൽ നിന്ന് വിട്ടുനിന്നെങ്കിലും പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കും. ഗവർണർ കോഴിക്കോട്ടാണ് ഇപ്പോഴുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ