പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്രിസ്മസ്, പുതുവത്സര തിരക്ക്: കേരളത്തിലേക്ക് 17 സ്‌പെഷ്യല്‍ ട്രെയിനുകള്‍, വിശദാംശങ്ങള്‍

ക്രിസ്മസ്, പുതുവത്സര തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര തിരക്ക് പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. കേരളത്തിലേക്ക് 17 അധിക സര്‍വീസുകളാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചത്.

എറണാകുളം- ചെന്നൈ, എറണാകുളം- താംബരം, എറണാകുളം-  വേളാങ്കണ്ണി, കൊല്ലം- ചെന്നൈ എഗ്മോര്‍ റൂട്ടുകളിലാണ് സര്‍വീസ്. വ്യാഴാഴ്ച മുതല്‍ ജനുവരി രണ്ടുവരെയാണ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുക.

22ന് എറണാകുളം ജംഗ്ഷനില്‍ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന ട്രെയിനാണ് ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍. 23ന് ചെന്നൈ എഗ്മോര്‍- കൊല്ലം, ചെന്നൈ- എറണാകുളം ജംഗ്ഷന്‍, 24ന് എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി, 25ന് കൊല്ലം- ചെന്നൈ എഗ്മോര്‍, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷന്‍, 26ന് ചെന്നൈ എഗ്മോര്‍- കൊല്ലം, എറണാകുളം ജംഗ്ഷന്‍- താംബരം, 27ന് താംബരം- എറണാകുളം ജംഗ്ഷന്‍, കൊല്ലം- ചെന്നൈ എഗ്മോര്‍, 28ന് ചെന്നൈ എഗ്മോര്‍- കൊല്ലം, 29ന് കൊല്ലം- ചെന്നൈ എഗ്മോര്‍, 30ന് ചെന്നൈ എഗ്മോര്‍- കൊല്ലം, 31ന് എറണാകുളം ജംഗ്ഷന്‍- വേളാങ്കണ്ണി, ജനുവരി ഒന്നിന് കൊല്ലം- ചെന്നൈ- എഗ്മോര്‍, വേളാങ്കണ്ണി- എറണാകുളം ജംഗ്ഷന്‍, രണ്ടിന് എറണാകുളം ജംഗ്ഷന്‍- താംബരം എന്നിങ്ങനെയാണ് സര്‍വീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com