കോടതി മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്‌സോ കേസില്‍ ജീവപരന്ത്യം

കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി മുറിയില്‍ കഴുത്തു മുറിച്ച് ദേവരാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്
ആത്മഹത്യക്ക് ശ്രമിച്ച ദേവരാന്‍ ആശുപത്രിയില്‍
ആത്മഹത്യക്ക് ശ്രമിച്ച ദേവരാന്‍ ആശുപത്രിയില്‍

ഹരിപ്പാട്: കോടതിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിക്ക് പോക്‌സോ കേസില്‍  ജീവപര്യന്തം ശിക്ഷ. എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കണ്ടല്ലൂര്‍ ദ്വാരകയില്‍ ദേവരാജനെ(72)യാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി 51 വര്‍ഷം തടവും 3.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ് സജികുമാര്‍ ആണ് ശിക്ഷ വിധിച്ചത്.

2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ രണ്ടു മാസത്തിനു ശേഷമാണ് പിടികൂടിയത്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി മുറിയില്‍ കഴുത്തു മുറിച്ച് ദേവരാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com