സമ്മേളനത്തിന്റെ തോരണം കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികയായ അഭിഭാഷകയ്ക്ക് പരിക്ക്; പരാതി
By സമകാലിക മലയാളം ഡെസ്ക് | Published: 20th December 2022 03:41 PM |
Last Updated: 20th December 2022 03:41 PM | A+A A- |

അഡ്വ. കുക്കു ദേവകി/ഫെയ്‌സ്ബുക്ക്
തൃശ്ശൂര്‍: കിസാന്‍സഭ സമ്മേളനത്തോടനുബന്ധിച്ച് റോഡിലെ ഡിവൈഡറില്‍ കെട്ടിയിരുന്ന തോരണം കഴുത്തില്‍ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്ക്. തൃശ്ശൂര്‍ അയ്യന്തോളിലാണ് അപകടം. ബൈക്ക് യാത്രയ്ക്കിടെ യുവതിയുടെ കഴുത്തില്‍ തോരണം കുരുങ്ങുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്കും പൊലീസിനും അഡ്വ. കുക്കു ദേവകി പരാതി നല്‍കി.
സമ്മേളനം ഡിസംബര്‍ 16 ന് അവസാനിച്ചെങ്കിലും തോരണം അഴിച്ചുമാറ്റിയിരുന്നില്ല. പ്ലാസ്റ്റിക് കയറില്‍ കെട്ടിയ തോരണം കുരുങ്ങി യുവതിയുടെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ പെട്ടെന്ന് നിര്‍ത്താന്‍ കഴിഞ്ഞതിനാല്‍ ഗുരുതരമായ പരിക്കേറ്റില്ല. വാഹനം വേഗത്തിലായിരുന്നെങ്കില്‍ കഴുത്തിലെ ഞരമ്പു മുറിഞ്ഞുപോവാന്‍ ഇടയാക്കിയേനെയെന്ന് അഭിഭാഷക പറഞ്ഞു.
കുറ്റം ചെയ്തവര്‍ക്ക് എതിരെ നടപടി വേണമെന്നും ഇനി മറ്റൊരാളും ഇത്തരം അപകടത്തില്‍ പെടരുതെന്നും അഭിഭാഷക പറഞ്ഞു. 'രാഷ്ട്രീയ പാര്‍ട്ടികള്‍, മത സംഘടനകള്‍ എന്നിവര്‍ എല്ലാം ഇത്തരം പരിപാടി ആയി വരുന്നത് കാണാം പലപ്പോഴും.അനുമതി ഇല്ലാതെ ഇത്തരം തോരണം മാലിന്യം ആയി കിടക്കും എന്നത് വേറെ'- കുക്കുദേവകി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ