തിരുവനന്തപുരം: മൂന്നുദിവസം നീളുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ വിഷയം സിപിഎം നേതൃയോഗങ്ങളിലും ചർച്ചയ്ക്കെത്തും. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റുമാണ് ചേരുന്നത്.
സജി ചെറിയാൻ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യവും നേതൃയോഗങ്ങളുടെ ഭാഗമായി ഉയരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ ലീഗ് അനുകൂല പരാമർശവും ചർച്ചയായേക്കും. ലോക് സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൻറെ പ്രധാന അജണ്ടയായി എത്തും.
കഴിഞ്ഞ തവണ മാറ്റിവച്ച ട്രേഡ് യൂണിയൻ രേഖ ഇത്തവണ സംസ്ഥാനസമിതി പരിഗണിച്ചേക്കും. വ്യവസായസൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ട്രേഡ് യൂണിയനുകൾക്ക് മൂക്കുകയറിടാൻ ലക്ഷ്യം വെക്കുന്നതാണ് രേഖ. ട്രേഡ് യൂണിയൻ രംഗത്ത് നിലനിൽക്കുന്ന പ്രവണതകൾക്കെതിരെ സിപിഎമ്മിൻറെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ നേരത്തെ വിമർശനം ഉയർന്നിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates