സാമൂഹിക പുരോഗതി സൂചികയില്‍ കേരളത്തിന് നേട്ടം, ഒന്‍പതാമത്; ജില്ലകളില്‍ എറണാകുളം മുന്‍പില്‍

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുറത്തിറക്കിയ സാമുഹിക പുരോ​ഗതി സൂചികയിലാണ് കേരളത്തിന്റെ നേട്ടം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡൽഹി: രാജ്യത്തെ സാമൂഹിക പുരോഗതി സൂചികയിൽ കേരളം ഒൻപതാമത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ പുറത്തിറക്കിയ സാമുഹിക പുരോ​ഗതി സൂചികയിലാണ് കേരളത്തിന്റെ നേട്ടം. 

ഉയർന്ന സാമൂഹിക പുരോഗതിനേടിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും (65.99) ലക്ഷദ്വീപുമാണ് (65.89) ഒന്നും രണ്ടും സ്ഥാനങ്ങളിൽ. സൂചികയിൽ 65ലേറെ സ്‌കോർ നേടിയ ഗോവ (65.53), സിക്കിം (65.10) എന്നിവരാണ് മൂന്നും നാലും റാങ്കിലുള്ളത്. മിസോറം (64.15) അഞ്ചും തമിഴ്നാട് (63.33) ആറും ഹിമാചൽ പ്രദേശ് (63.28) ഏഴും ചണ്ഡീഗഢ് (62.37) എട്ടും റാങ്ക് കേരളത്തിന് മുൻപിൽ നിൽക്കുന്നു. 

62.05 ആണ് കേരളത്തിന്റെ സ്കോർ. സാമൂഹിക പുരോഗതി ഏറ്റവും കുറഞ്ഞ വിഭാഗത്തിലുള്ളത് ഝാർഖണ്ഡ് (43.95), ബിഹാർ (44.47), അസം (44.92) എന്നീ സംസ്ഥാനങ്ങളാണ്. അടിസ്ഥാന ആവശ്യങ്ങൾ, ക്ഷേമ അടിത്തറ, അവസരങ്ങൾ എന്നീ മൂന്ന് മാനദണ്ഡങ്ങൾ മുൻപിൽ വെച്ചാണ് സംസ്ഥാനങ്ങളെയും ജില്ലകളെയും വിലയിരുത്തിയത്. 

കേരളത്തിലെ ജില്ലകളിൽ സാമുഹിക പുരോ​ഗതി സൂചികയിൽ മുൻപിലുള്ളത് എറണാകുളം ആണ്. 63.4 ആണ് എറണാകുളത്തിന്റെ സ്‌കോർ. രണ്ടാം സ്ഥാനത്ത് 63.0 സ്‌കോറുമായി കോട്ടയം. 62.5 പോയിന്റുമായി കണ്ണൂരാണ് മൂന്നാമത്. 56.2 പോയിന്റുമായി പാലക്കാടാണ് ഏറ്റവും പിന്നിൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com