പിടി ഉഷ ഇനി രാജ്യസഭ നിയന്ത്രിക്കും; ഉപാധ്യക്ഷ പാനലിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st December 2022 07:39 AM  |  

Last Updated: 21st December 2022 08:38 AM  |   A+A-   |  

pt_usha

പിടി ഉഷ /ചിത്രം: ഫേയ്സ്ബുക്ക്

 

ന്യൂഡൽഹി; മുൻ കായികതാരം പിടി ഉഷയെ രാജ്യസഭ നിയന്ത്രിക്കാനുള്ള ഉപാധ്യക്ഷരുടെ പാനലിൽ ഉൾപ്പെടുത്തി. രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ആണ് ഉഷയെ ഉപാധ്യക്ഷ പാനലിലേക്ക് നോമിനേറ്റ് ചെയ്തതായി അറിയിച്ചത്. 

രാജ്യസഭയിലേക്ക് കേന്ദ്ര സർക്കാരാണ് പിടി ഉഷയെ നാമനിർദേശം ചെയ്തത്. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായാണ് വൈസ് ചെയർമാന്റെ ഉത്തരവാദിത്തം നിർവഹിക്കാൻ നാമനിർദേശം ചെയ്യപ്പെട്ട അംഗത്തെ തിരഞ്ഞെടുക്കുന്നതെന്ന് ധൻഖർ വ്യക്തമാക്കി. ആന്ധ്രപ്രദേശിൽനിന്നുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി എം.പി വിജയ്സായ് റെഡ്ഡിയെയും ഉഷക്കൊപ്പം പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 19ലെ മുൻകാല പ്രാബല്യത്തോടെയാണ് നിയമനം. സാധാരണ മുൻകാല പാർലമെന്ററി പരിചയമുള്ളവർക്കാണ് സഭ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം നൽകാറുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മക്കളെ നോക്കി വീട്ടിലിരിക്കണം, ഉടൻ ജോലി കിട്ടില്ലെന്ന നിരാശ; സാജു കൊലനടത്തിയത് മദ്യ ലഹരിയിൽ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ