​ഗ്രേസ് മാർക്ക് തിരിച്ചുവരുന്നു; അസമത്വം പരിഹരിച്ച് നീതിയുക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ​ഗ്രേസ് മാർക്ക് നൽകിയിരുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; സ്കൂൾ വിദ്യാർത്ഥികളുടെ ​ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കാണ് ​ഗ്രേസ് മാർക്ക് നൽകിയിരുന്നത്. ​ഗ്രേസ് മാർക്ക് നൽകുന്നതിലെ അസമത്വം പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും അനുവദിക്കുക. 

നാഷണൽ സർവീസ് സ്കീം വിഎച്ച്എസ്ഇ വിഭാ​ഗം സംഘടിപ്പിച്ച മഹിതം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാ- കായിക രം​ഗങ്ങളിൽ മികവു തെളിയിക്കുന്ന വിദ്യാർത്ഥികൾക്കായാണ് അധിക മാർക്ക് നൽതിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഇത് നിർത്തിവയ്ക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com