മറുനാടന്‍ മലയാളികള്‍ക്ക് ആശ്വാസം; ക്രിസ്മസിന് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ക്രിസ്മസിന് നാട്ടിലെത്താന്‍ മറുനാടന്‍ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മൈസൂരിനും കൊച്ചുവേളിക്കും ഇടയിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

23, 25 തീയതികളില്‍ രാത്രി 11.30ന് മൈസൂരുവില്‍ നിന്ന് ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് വൈകീട്ട് 7.20ന് കൊച്ചുവേളിയില്‍ എത്തുന്ന രീതിയിലാണ് ട്രെയിന്‍ ക്രമീകരിച്ചിരിക്കുന്നത്. അതേപോലെ തന്നെ തിരിച്ചും രണ്ടു സര്‍വീസുണ്ട്.

24, 26 തീയതികളില്‍ കൊച്ചുവേളിയില്‍ നിന്ന് വൈകീട്ട് 10 മണിക്ക് ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് വൈകീട്ട് 7.15ന് മൈസൂരുവില്‍ എത്തുന്ന നിലയിലാണ് ട്രെയിന്‍ സര്‍വീസ്. ബംഗളൂരു വഴിയാണ് സര്‍വീസ്. 06211,  06212 നമ്പറുകളിലുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com