ആസ്‌പിൻവാൾ ഹൗസിലെ കാഴ്ചകൾ കാണാം; ബിനാലെയിലെ എല്ലാ വേദികളിലും ഇന്നു മുതൽ പ്രവേശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd December 2022 08:25 AM  |  

Last Updated: 23rd December 2022 08:31 AM  |   A+A-   |  

kochi_biennale

ബിനാലെ കാഴ്ചകൾ കാണുന്ന സന്ദർശകർ/ ചിത്രം; ഫെയ്സ്ബുക്ക്

 

കൊച്ചി; ബിനാലെയുടെ എല്ലാ വേദികളും ഇന്നു മുതൽ സന്ദർശകർക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ 12ന് ബിനാലെ പ്രദർശനം ആരംഭിച്ചെങ്കിലും വിവിധകാരണങ്ങളാൽ പ്രധാന വേദികളിലെ പ്രദർശനം ആരംഭിക്കാനായില്ല. പ്രധാനവേദിയായ ആസ്‌പിൻവാൾ ഹൗസ് രാവിലെ 10 മുതൽതന്നെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും. 

നമ്മുടെ സിരകളിൽ ഒഴുകുന്ന മഷിയും തീയും' എന്ന പ്രമേയത്തിൽ വിവിധ വേദികളിലായി 40 രാജ്യങ്ങളിൽനിന്നുള്ള 87 സമകാല കലാകാരന്മാരുടെ സൃഷ്ടികളുണ്ട്. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസ്‌, പെപ്പർ ഹൗസ്‌, ആനന്ദ്‌ വെയർഹൗസ്‌ എന്നിവയാണ്‌ പ്രധാന വേദി. ഷുബിഗി റാവു ക്യുറേറ്റ് ചെയ്‌ത 90 കലാകാരന്മാരുടെ 200 സൃഷ്‌ടികളുടെ പ്രദർശനം ഇവിടെയാണ്‌. കബ്രാൾ യാർഡ്, ടികെഎം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ, കാശി ആർട്ട് കഫെ, എറണാകുളത്തെ ദർബാർഹാൾ ഗ്യാലറി എന്നിവിടങ്ങളും വേദിയാണ്‌. 

ദിവസവും രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് ഗ്യാലറികളിൽ പ്രവേശനം. ടിക്കറ്റ് നിരക്ക് 150 രൂപ. വിദ്യാർഥികൾക്ക്‌ 50 രൂപയും മുതിർന്ന പൗരൻമാർക്ക്‌ 100 രൂപയുമാണ്‌. ഒരാഴ്ചത്തെ ടിക്കറ്റിന്‌ 1000 രൂപയും പ്രതിമാസ നിരക്ക് 4000 രൂപയുമാണ്. ബിനാലെ ടിക്കറ്റുകൾ ആസ്പിൻവാൾ ഹൗസിലെ കൗണ്ടറിനുപുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭിക്കും. ദർബാർഹാൾ ഗ്യാലറിയിൽ പ്രവേശനം സൗജന്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആദ്യ ഭാര്യയിലെ മക്കൾ രണ്ടാം ഭാര്യയെ കാണാനെത്തുന്നത് ഇഷ്ടമല്ല, 87കാരൻ ഭാര്യയെ കുത്തിക്കൊന്നു​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ