ആദ്യ ഭാര്യയിലെ മക്കൾ രണ്ടാം ഭാര്യയെ കാണാനെത്തുന്നത് ഇഷ്ടമല്ല, 87കാരൻ ഭാര്യയെ കുത്തിക്കൊന്നു

ആദ്യ ഭാര്യയിലെ മക്കൾ ജഗദമ്മ കാണാൻ എത്തുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
അറസ്റ്റിലായ ബാലാനന്ദൻ, കൊല്ലപ്പെട്ട ജ​ഗദമ്മ
അറസ്റ്റിലായ ബാലാനന്ദൻ, കൊല്ലപ്പെട്ട ജ​ഗദമ്മ

തിരുവനന്തപുരം; കുടുംബവഴത്തിനെത്തുടർന്ന് വയോധികൻ ഭാര്യയെ കുത്തിക്കൊന്നു. തിരുവല്ലം പുഞ്ചക്കരി സ്വദേശിയായ 87 വയസുകാരൻ ബാലാനന്ദൻ ആണ് 82-കാരിയായ ഭാര്യ ജഗദമ്മയെ കൊലപ്പെടുത്തിയത്. ആദ്യ ഭാര്യയിലെ മക്കൾ ജഗദമ്മ കാണാൻ എത്തുന്നതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

ജഗദമ്മയും ബാലാനന്ദനും തമ്മിൽ വ്യാഴാഴ്ച ഉച്ചയോടെ വഴക്കുണ്ടായിരുന്നു. തുടർന്ന് രണ്ടാംനിലയിലുള്ള കിടപ്പുമുറിയിൽ പോയിരുന്ന ബാലാനന്ദൻ, മൂന്നുമണിയോടെ കത്തിയുമായി പുറത്തുവന്ന് വീട്ടുമുറ്റത്തിരിക്കുകയായിരുന്ന ജഗദമ്മയുടെ കഴുത്തിലും വയറിലും മുതുകിലും കുത്തുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികളായ കൃഷ്ണരാജും ലതികയും വീട്ടിലെത്തിയപ്പോൾ കുത്തേറ്റുകിടക്കുന്ന ജഗദമ്മയെ ബാലാനന്ദൻ ആക്രമിക്കുന്നതാണ് കണ്ടത്. കൃഷ്ണരാജും ലതികയും ചേർന്ന് ബാലാനന്ദനെ പിടിച്ചുമാറ്റുകയായിരുന്നു. 

തിരുവല്ലം പൊലീസെത്തി ജഗദമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാലാനന്ദനെ പോലീസ് അറസ്റ്റുചെയ്തു. 40 വർഷമായി ബാലാനന്ദനും ജ​ഗദമ്മയും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇവർക്ക് മക്കളില്ല. 

ബാലാനന്ദന്റെ ആദ്യ ഭാര്യ കമലമ്മ രണ്ടുവർഷം മുൻപ്‌ മരിച്ചിരുന്നു. ആദ്യ ഭാര്യയും കൊല്ലപ്പെട്ട ജഗദമ്മയും ഒരുമിച്ച് ഈ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ജഗദമ്മയെ കാണാൻ കമലമ്മയുടെ മക്കളെത്തുന്നത് ബാലാനന്ദന് ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലിയാണ് പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നതെന്ന് സമീപവാസികളും ബന്ധുക്കളും പറഞ്ഞു. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com