കൈകാണിച്ചിട്ടും നിര്‍ത്താതെ കാര്‍ പാഞ്ഞു; ഗുണ്ടയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പൊലീസ് പിടികൂടി

അമ്പലത്തറ സ്വദേശി ബി റംഷീദിനെ ആണ് പടന്നക്കാട് ദേശീയപാതയില്‍ വെച്ച് പൊലീസ് വളഞ്ഞിട്ട് പിടികൂടിയത്
പ്രതി റംഷീദിനെ പൊലീസ് പിടികൂടിയപ്പോള്‍/ ടിവി ദൃശ്യം
പ്രതി റംഷീദിനെ പൊലീസ് പിടികൂടിയപ്പോള്‍/ ടിവി ദൃശ്യം

കാസര്‍കോട്: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടയെ സിനിമാ സ്റ്റൈലില്‍ ചേസ് ചെയ്ത് പൊലീസ് പിടികൂടി. കാസര്‍കോട് അമ്പലത്തറ സ്വദേശി ബി റംഷീദിനെ ആണ് പടന്നക്കാട് ദേശീയപാതയില്‍ വെച്ച് പൊലീസ് വളഞ്ഞിട്ട് പിടികൂടിയത്. 

ഉത്തരവ് ലംഘിച്ച് ഇയാള്‍ ജില്ലയിലെത്തിയതായിരുന്നു. ഇയാളുടെ സുഹൃത്ത് സുബൈറും പിടിയിലായിട്ടുണ്ട്. ഇവരുടെ പക്കല്‍ നിന്നും 1.88 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. 

വാഹനപരിശോധനയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് ചേസ് ചെയ്ത് ഇവരെ കീഴ്‌പ്പെടുത്തിയത്. അടിപിടി, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ റംഷീദിനെ കാപ്പ ചുമത്തി നാടു കടത്തിയതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com