ക്യാപ്‌സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, നെടുമ്പാശ്ശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി; ശുചിമുറിയില്‍ നിന്നും 815 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു
By സമകാലിക മലയാളം ഡെസ്ക് | Published: 25th December 2022 10:45 AM |
Last Updated: 25th December 2022 11:29 AM | A+A A- |

കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണ 'ക്യാപ്‌സൂളുകള്‍'/ എഎന്‍ഐ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ശുചിമുറിയില്‍ ഉപേക്ഷിച്ചതും യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചതുമായി രണ്ടിടത്തു നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഒരു കിലോ സ്വര്‍ണം യാത്രക്കരനില്‍ നിന്നും 815 ഗ്രാം സ്വര്‍ണം ശുചിമുറിയില്‍ നിന്നും കണ്ടെടുത്തു.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായത്. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണമാണ് ഗ്രീന്‍ ചാനല്‍ വഴി കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 45 ലക്ഷത്തിലേറെ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.
നെടുമ്പാശേരിയില്‍ വിമാനത്തിന്റെ ശുചി മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചി മുറിയിലാണ് 815 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. പരിശോധനയില്‍ പിടിക്കപ്പെടുമോയെന്ന ആശങ്കയില്‍ യാത്രക്കാരന്‍ സ്വര്‍ണം ഉപേക്ഷിച്ചതാണെന്നാണ് കസ്റ്റംസിന്റെ നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ