നീരൊഴുക്ക് ശക്തമായി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2022 10:58 AM  |  

Last Updated: 25th December 2022 10:58 AM  |   A+A-   |  

Mullaperiyar dam

മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലെ ജലനിരപ്പ് 141.75 അടിയില്‍ നിന്ന് 141.8 അടിയായിട്ടാണ് ഉയര്‍ന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.

142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. കഴിഞ്ഞദിവസം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചതിനെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നിരുന്നു. 

നേരത്തെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പെരിയാറില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോയാണ് ജലനിരപ്പ് താഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ​ഗുരുതര പരിക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ