തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകം, ഇന്ന് ക്രിസ്മസ്

തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു
എക്സ്പ്രസ് ചിത്രം
എക്സ്പ്രസ് ചിത്രം

ണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്മസ് ആഘോഷത്തിൽ ലോകം. സ്​നേഹത്തി‍ൻെറയും സമാധാനത്തി‍ൻെറയും പ്രത്യാശയുടെയും സന്ദേശവുമായാണ് ലോകമെമ്പാടുമുള്ള ജനത ക്രിസ്മസ് ആഘോഷമാക്കുന്നത്.  തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുചേർന്നു.

നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥനാ ശുശ്രൂക്ഷകൾ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. 

വിഭാഗീയതകള്‍ സൃഷ്ടിച്ച് വിശ്വാസികള്‍ മാറി നിന്നാല്‍ നാശമുണ്ടാകുമെന്ന് കുര്‍ബാന വിവാദം ചൂണ്ടിക്കാട്ടി സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. കുര്‍ബാന രീതിയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ എറണാകുളം സെന്‍റ് മേരീസ് ബസിലിക്ക ഒഴിവാക്കിയായിരുന്നു ചടങ്ങുകള്‍. ഏകീകൃത കുര്‍ബാന ക്രമം അനുസരിച്ചാണ് കര്‍ദിനാള്‍ കുര്‍ബാന അര്‍പ്പിച്ചത്.

വികസനത്തിന്‍റെ പേരില്‍ ഗോഡൗണില്‍ കഴിയുന്നവരേയും ഓര്‍മ്മിക്കണം എന്നായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്‍റെ പേരില്‍ വീട് നഷ്ടപ്പെട്ടവരെ പരാമര്‍ശിച്ച് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പ്രതികരണം. വിഴിഞ്ഞത്ത് ആളുകള്‍ ഗോഡൗണുകളില്‍ കിടക്കുന്നത് സങ്കടകരമെന്നും അദ്ദേഹം പറഞ്ഞു. ബഫര്‍ സോണ്‍ ആശങ്കയിലാണ് മലയോര ജനതയെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. താമരശ്ശേരി മേരീ മാതാ കത്തീഡ്രലില്‍ ചടങ്ങുകള്‍ക്ക് ബിൽപ്പ് മുഖ്യ കാര്‍മികത്വം വഹിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com