പല്ല് ഉന്തിയതിന്റെ പേരിൽ ജോലി നിഷേധം; കേസെടുത്ത് പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍

വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും പിഎസ്‌സിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
മുത്തു
മുത്തു

തിരുവനന്തപുരം: ഉന്തിയ പല്ലിന്റെ പേരില്‍ ​ആദിവാസി വിഭാ​ഗം യുവാവിന് സർക്കാർ ജോലി നിഷേധിച്ച സംഭവത്തില്‍ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും പിഎസ്‌സിയോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിനാണ് പല്ല് ഉന്തിയതിന്റെ പേരില്‍ നിയമനം നിഷേധിച്ചത്. പല്ല് ഉന്തിയതാണെന്ന് കാണിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലിക്ക് മുത്തുവിന്‌ അയോഗ്യത കല്‍പ്പിച്ചത്. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് തസ്തികയിലേക്ക് പിഎസ്സിയുടെ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് പ്രകാരമാണ് മുത്തു അപേക്ഷിച്ചത്. 

നവംബര്‍ മൂന്നിന്‌ നടന്ന എഴുത്തു പരീക്ഷയിലും തുടര്‍ന്നു നടന്ന കായിക ക്ഷമതാ പരീക്ഷയിലും വിജയിച്ചു. എന്നാൽ അഭിമുഖത്തിനുള്ള അറിയിപ്പു ലഭിച്ചില്ല. പാലക്കാടുള്ള ജില്ലാ പിഎസ്‌സി ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് എന്ന് രേഖപ്പെടുത്തിയതിനാല്‍ ജോലി നഷ്ടമായി എന്നറിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com