വനത്തില്‍ നിന്ന് തടിവെട്ടിയ കേസില്‍ പ്രതിയായി, ആദിവാസി യുവാവ് തൂങ്ങിമരിച്ചനിലയില്‍; വനംവകുപ്പിനെതിരെ ബന്ധുക്കള്‍
By സമകാലിക മലയാളം ഡെസ്ക് | Published: 26th December 2022 05:31 PM |
Last Updated: 26th December 2022 05:31 PM | A+A A- |

കര്‍ണന്‍
തൊടുപുഴ: ഇടുക്കി അടിമാലിയില്‍ ആദിവാസി യുവാവ് തൂങ്ങിമരിച്ചനിലയില്‍. അടിമാലി കുളമാന്‍കുഴി ആദിവാസിക്കുടിയിലെ കര്‍ണന്‍ പീറ്ററാണ് (30) മരിച്ചത്. വനത്തില്‍ നിന്ന് തടിവെട്ടിയെന്ന കേസില്‍ പ്രതിയാണ് കര്‍ണന്‍. അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ കര്‍ണന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്.
ഇന്ന് ഉച്ചയോടെ ഭാര്യാവീടിന് സമീപമാണ് കര്‍ണന്‍ പീറ്ററെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി കര്‍ണന്‍ പീറ്ററിനെ കാണാന്‍ ഇല്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസും നാട്ടുകാരും കര്‍ണനെ അന്വേഷിക്കുന്നതിനിടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണനെ കള്ളക്കേസില്‍ കുടുക്കിയതാണ് എന്ന്് വീട്ടുകാര്‍ ആരോപിക്കുന്നു.
വനത്തില്‍ നിന്ന് തടിവെട്ടിയെന്ന കേസില്‍ അടുത്തിടെ ജാമ്യത്തില്‍ ഇറങ്ങിയ കര്‍ണന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.
ക്രിസ്മസ് ദിനത്തില്‍ കേരളം കുടിച്ചത് 89.52 കോടിയുടെ മദ്യം; മൂന്നു ദിവസത്തെ വരുമാനം 229 കോടി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ