ക്രിസ്മസ് ദിനത്തില്‍ കേരളം കുടിച്ചത് 89.52 കോടിയുടെ മദ്യം; മൂന്നു ദിവസത്തെ വരുമാനം 229 കോടി

22,23,24 തീയതികളിലായി 229.80കോടിയുടെ വരുമാനമാനമുണ്ടായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 89.52 കോടിയുടെ മദ്യം. വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ദിനത്തേക്കാള്‍ നേരിയ കുറവുണ്ട്. 2021ല്‍ 90.03 കോടിയുടെ വരുമാനമുണ്ടായിരുന്നു. 22,23,24 തീയതികളിലായി 229.80കോടിയുടെ വരുമാനമാനമുണ്ടായി. കഴിഞ്ഞവര്‍ഷം ഈ ദിവസങ്ങളിലെ വില്‍പ്പന 215.49കോടിയായിരുന്നു. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയതിന് ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഈ ക്രിസ്മസ്. 

കൊല്ലം ആശ്രാമത്തെ ബെവ്‌കോ ഔട്ട്‌ലറ്റാണ് ഇപ്രാവശ്യം വില്‍പ്പനയില്‍ മുന്നിലെത്തിയത്, 68.48 ലക്ഷം. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ്, വില്‍പ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം.

267 ഔട്ട്‌ലറ്റുകളാണ് ബെവ്‌ക്കോയ്ക്കുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com