തൃശൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 26th December 2022 02:10 PM |
Last Updated: 26th December 2022 03:17 PM | A+A A- |

അപകടത്തില്‍പ്പെട്ട കാറും ബസ്സും
തൃശൂര്‍: ബസ്സും കാറും കുട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. തൃശൂര്‍ എറവ് സ്‌കൂളിനു സമീപമാണ് അപകടമുണ്ടായത്.
കാര്‍ യാത്രികരായ, തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. പ്രൊഫസര്‍ വിന്‍സെന്റ് (64), ഭാര്യ മേരി (60), സഹോദരന്‍ തോമസ് (60), സഹോദരീ ഭര്‍ത്താവ് ജോസഫ് (60) എന്നിവരാണ് മരിച്ചത്. എല്‍ത്തുരുത്ത് സ്വദേശികളാണ് ഇവര്‍. ബന്ധുവീട്ടിലെ മരണാനന്തര ചടങ്ങു കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.
രണ്ടുപേരുടെ മൃതദേഹം തൃശൂര്‍ അശ്വിനി ആശൂപത്രിയിലും രണ്ടു പേരുടേത് ജനറല്‍ ആശൂപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊച്ചി നഗരത്തില്‍ കനാലില്‍ വീണ് ബിഹാര്‍ സ്വദേശി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ