പ്രവാസികളുടെ മക്കളുടെ ഉപരിപഠനത്തിനായി സ്കോളർഷിപ്പ്; അപേക്ഷ തീയതി നീട്ടി

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നീട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നീട്ടി. ഡിസംബർ 23ൽ നിന്ന് 2023 ജനുവരി ഏഴിലേയ്ക്കാണ് ദീർഘിപ്പിച്ചത്.2022-23 അധ്യായന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകൾക്ക് ചേർന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആർ ( എമിഗ്രേഷൻ ചെക്ക് റിക്വയേഡ്)  കാറ്റഗറിയിൽപ്പെട്ട വരുടെയും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടേയും(വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല) മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാർക്കുള്ളവരും, റഗുലർ കോഴ്‌സിന് പഠിക്കുന്നവർക്കും മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമാകണം അപേക്ഷകർ.

അപേക്ഷകൾ www.scholarship.norkaroots.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനിലൂടെയാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (918802012345 (വിദേശത്തുനിന്നും മിസ്സ്ഡ്‌സ കോൾ സർവ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. നോർക്ക ഡയറക്ടേഴസ് സ്‌കോളർഷിപ്പ് പദ്ധതിക്കായി സംസ്ഥാന സർക്കാർ വിഹിതവും, നോർക്കറൂട്ട്സ് ഡയറക്ടേഴ്സ് വിഹിതവും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com