ജനറേറ്ററില്‍ നിന്നും പെട്രോള്‍ ഊറ്റിയെന്ന് ആരോപണം; ഭിന്നശേഷിക്കാരന് ക്രൂരമര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 09:59 PM  |  

Last Updated: 27th December 2022 09:59 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വെള്ളറടയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദ്ദനം. കത്തിപ്പാറ കോളനിയിലെ മഹേഷാണ് മര്‍ദ്ദനത്തിനിരയായത്. കുടപ്പനമൂട് സ്വദേശിയായ രാജേഷാണ് മഹേഷിനെ മര്‍ദ്ദിച്ചത്. 

ഇന്ന് പുലര്‍ച്ചെ വെളളറട ആറാട്ടുകുഴി ജംഗഷ്‌നിലാണ് സംഭവം. സമീപത്ത്  ക്രിസ്മസ്  ആഘോഷത്തിനായി  എത്തിച്ച സൗണ്ട്  സിസ്റ്റത്തിന്റെ ജനറേറ്ററില്‍ നിന്നും മഹേഷ് പെട്രോള്‍ ഊറ്റിയെന്ന് ആരോപിച്ചാണ് രാജേഷ് മര്‍ദ്ദിച്ചത്. സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനാണ് രാജേഷ്്.

ഹോട്ടല്‍ പണിക്കായി  മഹേഷ് ആറാട്ടുകുഴിയില്‍  എത്തിയപ്പോഴാണ് മര്‍ദ്ദനം. രാജേഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഡോക്ടര്‍മാരടക്കം ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റശ്രമം, അസഭ്യവര്‍ഷം; ആശുപത്രിയില്‍ അഴിഞ്ഞാടിയ യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ