ഡോക്ടര്‍മാരടക്കം ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റശ്രമം, അസഭ്യവര്‍ഷം; ആശുപത്രിയില്‍ അഴിഞ്ഞാടിയ യുവാവ് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2022 08:48 PM  |  

Last Updated: 27th December 2022 08:48 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ലയില്‍ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കമുളള ജീവനക്കാര്‍ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മാടംമുക്ക് സ്വദേശി ഷിജു പീറ്ററിനെയാണ് അറസ്റ്റ് ചെയ്തത്. കയ്യേറ്റ ശ്രമത്തിന് പുറമേ ജീവനക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവും നടത്തി യുവാവ് അഴിഞ്ഞാടി എന്നാണ് പരാതിയില്‍ പറയുന്നത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അയല്‍ക്കാരിയുടെ വിവരം തിരക്കിയെത്തിയതാണ് ഇയാള്‍. ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ പരിശോധിച്ച ശേഷം ഡ്രിപ്പിട്ട് കിടത്തിയിരിക്കുകയായിരുന്നു.അതിനിടെയാണ് ഷിജു ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് ഡോക്ടര്‍മാരായ ലക്ഷ്യ ശശികുമാര്‍, ലീന എന്നിവരോട് തട്ടിക്കയറി. ജീവനക്കാരെയും അസഭ്യംവിളിച്ചതായി പരാതിയില്‍ പറയുന്നു.

ആശുപത്രിയിലെ നിരീക്ഷണ ക്യാമറയില്‍ ഇയാള്‍ ബഹളം വെയ്ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 20 മിനിറ്റോളം ഷിജുവിന്റെ പ്രകടനം തുടര്‍ന്നു. ഇതിനിടെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആരതിക്ക് ആശ്വാസം; പിഎസ് സി വീണ്ടും അഭിമുഖത്തിന് വിളിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ